BEYOND THE GATEWAY

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2025; സാംസ്‌കാരിക സമ്മേളനം ഗുരുവായൂരിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: കേരള സർക്കാർ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന  സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഗുരുവ   ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ചെയർമാൻ കെ വി അബ്ദുൽഖാദർ മുഖ്യാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ചടങ്ങിൽ സംസാരിച്ചു.

കുന്നംകുളം നഗരസഭ ചെയർപേഴ്സൺ   സീതാരവീന്ദ്രൻ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി സുരേന്ദ്രൻ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകിട്ട് പടിഞ്ഞാറെ നടയിലുള്ള കെ വി കൃഷ്ണ പിള്ള സ്മാരക സ്‌ക്വയറിൽ നിന്നും ആരംഭിച്ച വിളംബരഘോഷയാത്രയിൽ നഗരസഭ ഓഫീസുകൾ  ബ്ലോക്ക് പഞ്ചായത്തുകൾ തുടങ്ങി മുപ്പത്തിനാലോളം വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം മൂവായിരത്തോളം പേർ പങ്കെടുത്തു. ഗുരുവായൂർ എം എൽ എയും, നഗരസഭ ചെയർമാനും നേതൃത്വം നൽകിയ ഘോഷയാത്രയിൽ, പ്ലോട്ടുകളും കലാരൂപങ്ങളും ഉൾപ്പെടെ  വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ വർണ്ണ ശബളമായ പങ്കാളിത്തമുണ്ടായിരുന്നു.

തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ നടത്തിയ കലാമത്സര വിജയികൾക്ക് മന്ത്രി ആർ ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത വയലിനിസ്റ്റ് എസ് പി ബിജു ചേർത്തല & റിഥം ഷോമി തൃശ്ശൂർ അവതരിപ്പിച്ച വാദ്യോപകരണ സംഗീത നിശ” മല്ലാരി” അരങ്ങേറി.

രാവിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി നടന്ന സംസ്ഥാന തല കലാമത്സരങ്ങളുടെ ഉദ്‌ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ എൻ കെ കൃഷ്ണദാസ് നിർവഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി അൻസാർ അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സുമേഷ് ആശംസകളും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാമദാസ് നന്ദിയും രേഖപ്പെടുത്തി. 

ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 10 മണിമുതൽ നഗരസഭ ടൗൺഹാളിൽ വച്ച് സംസ്ഥാന കലാ മത്സരം നടക്കുന്നു. തുടർന്ന് വൈകിട്ട് ഏഴുമണിക്ക്  ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ( ഇപ്റ്റ ) ആലപ്പുഴ അവതരിപ്പിക്കുന്ന നവീന നാടൻപാട്ട് ദൃശ്യ കലാമേള പാട്ടും പടവെട്ടും അരങ്ങേറുന്നു.

➤ ALSO READ

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

ഗുരുവായൂർ: ഗരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്‌ത പുതുമുഖ സംവിധായകൻ എം സി...