BEYOND THE GATEWAY

പൈതൃകം ഭാഗവതോത്സവം 2025ന് ഗുരുപവനപുരിയിൽ ഭക്തി സാന്ദ്രമായ തുടക്കം

ഗുരുവായൂര്‍: പൈതൃകം ഗുരുവായുരിൻറ ആഭിമുഖ്യത്തിൽ സംപൂജ്യ സാമി ഉദിദ് ചൈതന്യജി മുഖ്യ ആചാര്യനായുള്ള ഭാഗവത സപ്താഹ യജ്ഞത്തിന് ഗുരുവായൂരിൽ പ്രൗസ ഗംഭീരവും ഭക്തിസാന്ദ്രവുമായ തുടക്കം.

ഒരാഴ്ച നീളുന്ന പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു യജ്ഞാരംഭം. മഞ്ജുളാല്‍ പരിസരത്തു നിന്ന് കൃഷ്ണ വിഗ്രഹങ്ങള്‍ വഹിച്ച് പഞ്ചവാദ്യത്തിന്റേയും നാമജപങ്ങളുടേയും അകമ്പടിയില്‍ ഘോഷയാത്രയായിരുന്നു ആദ്യം.

സ്വാമി ഉദിത് ചൈതന്യ, മെട്രോമാന്‍ ഇ.ശ്രീധരന്‍, മുന്‍ ചീഫ് സെക്രട്ടറി വി പി.ജോയ്, ശാസ്ത്രജ്ഞ ഡോ.താര പ്രഭാകരന്‍, ഗരുവായൂർ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഡോ കിരണ്‍ ആനന്ദ്, ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി പി ഐ ഷെരീഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ഡോ ഡി എം വാസുദേവന്‍ അധ്യക്ഷനായി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി കെ.പ്രകാശന്‍, പി എസ് പ്രേമാനന്ദന്‍, അഡ്വ സി രാജഗോപാല്‍, അഡ്വ രവി ചങ്കത്ത്, മധു കെ നായര്‍, ശ്രീകുമാര്‍ പി നായര്‍, മണലൂര്‍ ഗോപിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2025 ഫ്രെബുവരി 17 മുതൽ രാവിലെ ആറിന് യജ്ഞം തുടങ്ങും. യജ്ഞത്തിൻ് ഭാഗമായി ദിവസവും കലാപരി പാടികൾ അരങ്ങേറും. പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു നേരവും അന്നദാനം ഉണ്ടായിരിക്കും. 20ന് സംസ്കൃതത്തിൽ ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകും. 20 ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. 21 ന് ഗുരുവന്ദനം. 23ന് സപ്താഹം സമാപിക്കും.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...