BEYOND THE GATEWAY

ബ്രഹ്മശ്രീ നാഗേരി വാസുദേവൻ നമ്പൂതിരിക്ക് വിശ്വ ആയുർവേദ പരിഷത്ത് കേരളത്തിൻ്റെ ആദരവ്

ഗുരുവായൂർ: പ്രശസ്ഥ ഹസ്ത്യാദി ആയൂർവേദ ചികിത്സകൻ ബ്രഹ്മശ്രീ നാഗേരി വാസുദേവൻ നമ്പൂതിരിയെ വിശ്വമംഗള ദിവസത്തോടനുബന്ധിച്ച് വിശ്വ ആയുർവേദ പരിഷത്ത് കേരളം ആദരിച്ചു.

ഇൻ്റർ ഡിസിപ്ലിനറി പഠനത്തിൻറെ കാലികമായ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നുവെന്നതിൻ്റെ ഉത്തമദൃഷ്ടാന്തമാണ് ഹസ്ത്യാദി ആയുർവേദ ചികിത്സകൻ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി അവർകൾ എന്ന് കുസാറ്റ് മുൻ പ്രൊഫസറും ആർഎസ്എസ് ഗുരുവായൂർ സംഘചാലകുമായ പ്രൊ. ഡോ. നന്ദകുമാർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ദേശീയതയിൽ ഊന്നിയ ഭാരതത്തിൻറെ നിലവിലെ ഭരണ സംവിധാനം ഹിന്ദു സംസ്കാരത്തിനും നമ്മുടെ ദേശീയ വൈദ്യ സമ്പ്രദായത്തിനും നൽകുന്ന പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് വിശ്വാസ ആയുർവേദ പരുഷത്ത് കേരള ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി ആദരവ് നൽകുന്നതെന്ന് ആരോഗ്യ ഭാരതി സംസ്ഥാന അധ്യക്ഷൻ രാധാകൃഷ്ണൻ ചടങ്ങിൽ ആശംസകൾ അറിയിച്ചു കൊണ്ട് വിശദീകരിച്ചു. യശ:ശരീരനായ പൂമുള്ളി നിലകണ്‌ഠൻ നമ്പൂതിരി തുടങ്ങിയ മഹാരഥന്മാരുടെ പരമ്പരയിൽ പെട്ട ഗുരുവായൂർ ഗജ പരിചരണത്തിന്റെ ഗുരു സ്ഥാനീയമായ വാസുദേവൻ നമ്പൂതിരി നൽകിയ ആജീവനാന്ത സേവനം അമൂല്യമെന്ന് ആയുർവേദ പഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പൽ ആയ ഡോ ദേവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. നിയുക്ത ദേശീയ നിർവാഹക സമിതിയിൽ ആയുർവേദ വിഭാഗത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾക്കായി ദേശീയ പ്രമേയം അവതരിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷൻ വഹിച്ച സംസ്ഥാന അധ്യക്ഷനും ഭാരതീയ ചികിത്സ വകുപ്പ് ജോയിൻറ് ഡയറക്ടർ കൃഷ്ണകുമാർ അറിയിച്ചു. വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന ട്രഷറർ ഡോ എം ദിനേശ്കുമാർ നാഗേരി വാസുദേവൻ നമ്പൂതിരിയെ സദസ്സിനെ പരിചയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ഡോ അമൽ എസ് ബാബു സ്വാഗതവും ഉപാധ്യക്ഷൻ ഡോ പി ആർ ജയലക്ഷ്മി അമ്മാൾ കൃതജ്ഞതയും അറിയിച്ചു.

➤ ALSO READ

പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ സർക്കിൾ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡി വൈ .എസ്. പി യായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും...