BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം കീഴേടം ശ്രീ കാവീട് കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ സമൂഹ പ്രാർത്ഥന നടത്തി..

ഗുരുവായൂർ ദേവസ്വം കീഴേടം ശ്രീ കാവീട് കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ ശ്രീ കാർത്ത്യായനി സ്തോത്രം സമൂഹ പ്രാർത്ഥന  16.2.2025ന് രാവിലെ 8 മണിയ്ക്ക് ക്ഷേത്ര സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു.
ക്ഷേത്രത്തിലെ ദേവതാചൈതന്യം വർദ്ധിപ്പിക്കുന്നതിന്, ആചാര്യസദസ്,
നിയമം, ഉത്സവം, അന്നദാനം, നാമജപം എന്നിവ ആചാര്യന്മാർ
നിർദ്ദേശിക്കുന്നു. എല്ലാവരും ചേർന്നുള്ള നാമജപം മൂർത്തി ചൈതന്യം
വർദ്ധിപ്പിക്കുകയും ദേവി ഭക്തന്മാർക്ക് സർവ്വാഭീഷ്ടപ്രദായിനിയായി
മാറുകയും ചെയ്യും. അത്രയും പ്രാധാന്യമുണ്ട് കൂട്ടപ്രാർത്ഥനയ്ക്ക് എന്ന് മനസ്സിലാക്കി എല്ലാവരും ഇതിൽ പന്‌കെടുത്തു. സമൂഹ പ്രാർത്ഥനയ്ക്ക് ശേഷം ലഘു ഭക്ഷണം എല്ലാവർക്കും വിതരണം ചെയ്തു.

➤ ALSO READ

പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ സർക്കിൾ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡി വൈ .എസ്. പി യായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും...