BEYOND THE GATEWAY

പ്രതിക്ഷേധ സമരം തീർത്ത് കോൺഗ്രസ്സ്

ഗുരുവായൂർ നഗരസഭ ഇരുപത്തിരണ്ടാം വാർഡിൽ മാണിക്കത്ത്പടി പരിസരങ്ങളിൽ റോഡിന്റെയും , തോടിന്റെയും ശോചനീയാവസ്ഥ അടക്കമുള്ള ജനകീയ ആവശ്യങ്ങൾ ജനശ്രദ്ധയിലേക്കും, ജനപ്രതിനിധികളിലേക്കും എത്തിക്കുവാൻ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിച്ച ബോർഡുകളും , ബാനറുകളും നശിപ്പിച്ച്, ആക്രമവും കോലാഹലവും സൃഷ്ടിയ്ക്കുന്നവർക്ക്‌ എതിരായി, സംഭവ പരിസരത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി.കൃഷ്ണദാസിന്റെ അദ്ധ്യഷതയിൽ ചേർന്ന പ്രതിക്ഷേധസമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉത്ഘാടനം ചെയ്തു.


ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.ജെ. റെയ്മണ്ട് മാസ്റ്റർ, സേവാദൾ നിയോജകമണ്ഡലം പ്രസിഡണ്ട് സിന്റോ തോമാസ് , വ്യവസായ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബഷീർ കുന്നിക്കൽ ,
മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി സി.കെ ഡേവിസ്, വാർഡ് വൈസ് പ്രസിഡണ്ട് മെൽവിൻ ജോർജ് , നേതാക്കളായ വി.എസ്. നവനീത്, കെ.കെ രഞ്ജിത്ത്,ഏ.കെ.ഷൈമിൽ , രഞ്ജിത് പാലിയത്ത്, പി.കൃഷ്ണദാസ്, എന്നിവർ സംസാരിച്ചു.

➤ ALSO READ

പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ സർക്കിൾ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡി വൈ .എസ്. പി യായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും...