BEYOND THE GATEWAY

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

ഗുരുവായൂർ: ഗരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്‌ത പുതുമുഖ സംവിധായകൻ എം സി ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു. 

സൂക്ഷ്‌മദർശിനി, നോൺസെൻസ് എന്നീ സിനിമകളുടെ സംവിധായകനായ ജിതിൻ തൻ്റെ വിജയ ഗാഥകളെ കുറിച്ചും അതിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. മൾട്ടി മീഡിയ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സരങ്ങൾക്ക് അവാർഡ് നല്‌കുകയും തുടർന്ന് മൾട്ടിമീഡിയ വിദ്യാർത്ഥികളോടൊപ്പം സംവദിക്കുകയും ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ റവ ഡോ സിസ്റ്റർ ജെ ബിൻസി, ഡിപ്പാർട്ട്മെൻ്റ് എച്ച് ഒ ഡി സിസ്റ്റർ ജിൻസ കെ ജോയ്, അസിസ്റ്റന്റ്റ് പ്രൊഫസർമാരായ ജിത്തു ജോർജ്ജ്, നിധീഷ് വി ജെ യും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ ശില്‌പ ആനന്ദും വേദി പങ്കിട്ടു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...