BEYOND THE GATEWAY

തലസ്ഥാനത്ത് കൂട്ടക്കൊല; 23 വയസുകാരന്‍ സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; അഞ്ച് മരണം സ്ഥിരീകരിച്ചു

തലസ്ഥാനത്ത് നാടിനെ നടുക്കി 23 വയുസാരന്‍ ചെയ്തത്‌ ക്രൂരമായ കൂട്ടക്കൊല. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയത്. യുവാവ് തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊല ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ ചെന്നാണ് ഇയാള്‍ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടില്‍ താന്‍ വിളിച്ചിറക്കിക്കൊണ്ടുവന്ന ഫര്‍സാന എന്ന യുവതിയേയും തന്റെ അനിയന്‍ അഫ്‌സാനേയും കൊലപ്പെടുത്തി. പാങ്ങോട്‌ ചെന്ന് അച്ഛന്റെ മാതാവ് സല്‍മാ ബീവിയേയും ചുള്ളാളത്ത്‌ ചെന്ന് പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരേയും പ്രതി കൊലപ്പെടുത്തിയെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു.

പ്രതിയുടെ ആക്രമത്തില്‍ മാതാവ് ഷമിയ്ക്ക് ഗുരുതരമയി പരുക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് ശേഷം വീട്ടിലെ ഗ്യാസ് അഫാന്‍ തുറന്നിട്ടിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഇത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് ഈ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ ഇപ്പോള്‍ ആറ്റിങ്ങല്‍ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അഫാന്‍ ഫര്‍സാനയെ വിളിച്ചിറക്കികൊണ്ടുവന്നതില്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നെന്നാണ് സൂചന. തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അരുംകൊലയ്ക്ക് ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. അഫാന്‍ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയ പ്രതി നാട്ടില്‍ വന്ന ശേഷമാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. പ്രതിയുടെ അമ്മ ക്യാന്‍സര്‍ ബാധിതയായിരുന്നു. അഫാന്റെ സഹോദരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...