BEYOND THE GATEWAY

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിൽ വാഴ വെച്ചും , മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും , തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ജ്വാല തീർത്ത് സമരം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.കെ.രജ്ജിത്ത് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽജി കൃഷ്ണൻ വിഷായാവതരണം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ, നേതാക്കളായ ബാലൻ വാറണാട്ട്, വി കെ സുജിത് ,ഷൈലജ ദേവൻ, ശശി വാറണാട്ട്, വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ , പ്രതീഷ് ഒടാട്ട്/ ഏകെ.ഷൈമിൽ, രഞ്ജിത്ത് പാലിയത്ത് , രാജലക്ഷ്മി,പി.കൃഷ്ണദാസ്, മനീഷ് നീലിമന, എന്നിവർ പ്രസംഗിച്ചു. സമരത്തിന് യൂത്ത് കോൺഗ്രസ് നേതക്കളായ ഡിപിൻ ചാമുണ്ഡേശ്വരി , പി.ആർ പ്രകാശൻ, വിപിൻ വാലങ്കര , അൻസാർ പി.എ, ജെസ്റ്റോ സ്റ്റാൻലി, രാകേഷ് .വി. എന്നിവർ സമരത്തിന് നേതൃത്വം നൽകി.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...