കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും നരകമോചനത്തിന്റേയും മാസമാണെന്ന് സാദിഖലി ഷിഹാബ് തങ്ങൾ അറിയിച്ചു.
ഞായറാഴ്ച മുതൽ റമദാൻ മാസമാരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് തങ്ങൾ, സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാറിമുൽ ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വി പി ശുഐബ് മൗലവി എന്നിവർ സ്ഥിരീകരിച്ചു.
അതേസമയം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതലാണ് റമദാൻ മാസം ആരംഭിക്കുന്നത്. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.