ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത പൂർവ്വ അധ്യാപക വിദ്യാർത്ഥി കൂടായ്മയായ സംസ്കൃതി സംഗമം നടന്നു. കോളേജ് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രഫസർ ഗുരുവായൂർ കേശവൻ നമ്പൂതിരി സംസ്കൃതി സംഗമം ഉദ്ഘാടനം ചെയ്തു. കോളേജിലെ സംസ്കൃത വിഭാഗം അധ്യക്ഷ ഡോ. ലക്ഷ്മി ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വ അധ്യാപകരായ ഡോ ഇ.എസ് ദേവകി, ഡോ. ഒ. കെ ഷൈജു, വിജയകുമാർ,പൂർവ്വ വിദ്യാർത്ഥികളായ ജെയ്സൻ ചാക്കോ, മേജർ പി.ജെ സ്റ്റൈജു., എന്നിവർ പ്രസംഗിച്ചു.

ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ഡോ.ഇ കെ സുധടീച്ചറെ പൂർവ്വ അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. സി. പി ജയകൃഷ്ണൻ്റെ ഇടക്ക വാദനത്തിലുടെ വി.ബി സീമയുടെ സോപാന സംഗീതാവതരണം ഹൃദ്യമായിരുന്നു. ഡോ. ഇ.കെ. സുധ മറുപടി പ്രസംഗം നടത്തി തുടർന്ന് പൂർവ്വ സംസ്കൃത വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സമ്മേളനാനന്തരം പൂർവ്വ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയായ ‘സംസ്കൃതി ‘ യുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു പ്രസിഡണ്ട് മേജർ പി ജെ സ്റ്റൈജു, വൈസ് പ്രസിഡണ്ട് സീമ വി.ബി
ജന:സെക്രട്ടറി സി.പി. ജയകൃഷ്ണൻ,
ജോ.സെകട്ടി എം.വി നയന
ട്രഷറർ ശാസ്ത്ര ധർമ്മൻ
സ്റ്റാഫ് കോഡിനേറ്റർ ഡോ: വിശ്വജ എസ്.നായർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.