BEYOND THE GATEWAY

ലഹരിക്കെതിരെ ഗാന്ധി ദർശൻ വേദി ലഹരി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു..

ഗുരുവായൂർ: കേരള പ്രദേശ് ഗാന്ധിദർശൻ വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ മുഴുവനായി നടത്തപ്പെടുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കമായി ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ ലഹരി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കെ പി ജി ഡി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതൻ മേനോൻ ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിലെ വളർന്നുവരുന്ന തലമുറ ലഹരിയുടെ അപകടകരമായ പിടിയിൽ അകപ്പെട്ടിരിക്കുകയാണെന്നും ഇതിൽ നിന്നും സമൂഹത്തെ രക്ഷിക്കുവാൻ ഓരോ പൗരന്റെയും ബാധ്യതയാണെന്നും, ലഹരി വിരുദ്ധ എല്ലാ പ്രവർത്തനങ്ങൾക്കും ഗാന്ധി ദർശൻവേദി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ലഹരിയുടെ വ്യാപനം തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ തീർത്തും പരാജയപ്പെട്ടെന്ന് സദസ്സിനെ അധ്യക്ഷത വഹിച്ചുകൊണ്ട് കെ പി ജി ഡി തൃശ്ശൂർ ജില്ലാ ചെയർമാൻ പ്രൊഫ്‌. വി എ വർഗീസ് അഭിപ്രായപ്പെട്ടു.

കസ്തൂർബാ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ ശ്രീമതി രേണുക മേനോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് ചെയർമാൻ വി കെ ജയരാജൻ, കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ അഡ്വ. ലൈല പി, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈഫ് പ്രസിഡണ്ട് ശ്രീ. ബാലൻ വാരണാട്ട്, പ്രവാസി കോൺഗ്രസ് നേതാവ് ശ്രീ. അഷ്കർ കൊളംബോ എന്നിവർ സംസാരിച്ചു. കുന്നംകുളം നഗരസഭ കൗൺസിലർ ശ്രീമതി മിഷ സെബാസ്റ്റ്യൻ ഗാന്ധി ദർശൻ പ്രവർത്തകരായ ശ്രീ ശശിധരൻ വൈലത്തൂർ, ശ്രീ വി എം രാജേഷ്, ശ്രീമതി. ഗിരിജ ജയരാജൻ, ശ്രീമതി. ശോഭന ടി എൽ, ശ്രീ പ്രേം ജി മേനോൻ, ശ്രീ ചന്ദ്രൻ,ശ്രീ രവി എന്നിവർ പങ്കെടുത്തു. സദസ്സിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...