BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രോത്സവo 2025; തത്ത്വ കലശം നടന്നു. ഞായറാഴ്ച സഹസ്ര കലശവും ബ്രഹ്മ കലശവും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ പൂർണതയിലേക്ക് കടന്നു. ശനിയാഴ്ച വിശിഷ്ടമായ തത്ത്വ കലശം നടന്നു. കലശക്കുടങ്ങൾ ഒരുക്കി ഞായറാഴ്ച ശ്രീ ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. 

ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും 24 തത്വങ്ങളെ ആവാഹിച്ചെടുത്ത് നാഢീ സന്താന പൂജ ചെയ്തശേഷം തത്വഹോമത്തിന്റെ സമ്പാദം, വലിയ പാണിയുടെ അകമ്പടിയോടേയാണ് കലശപൂജചെയ്ത് ക്ഷേത്രം തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് ഭഗവാന് അഭിഷേകം ചെയ്തത്.

ഞായറാഴ്ച ഭഗവാന് ബ്രഹ്മകലശാഭിഷേകം നടക്കും. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം കുംഭങ്ങളില്‍ ശ്രേഷ്ട ദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ചാണ് ബ്രഹ്മകലശാഭിഷേകം നടക്കുക. മൂന്നുമണിക്കൂറോളം ചടങ്ങ് നീണ്ടുനില്‍ക്കും. തുടര്‍ന്ന് വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും.

ബ്രഹ്മകലശ ദിനമായ ഞായറാഴ്ചയും  പുലർച്ചെ 4.15 മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...