ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഉത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്തകോത്സവം 2025 മാർച്ച് 9 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥി ആയിരിക്കും മാർച്ച് 20 വരെ ഗുരുവായൂർ നഗരസഭ ലൈബ്രറി പരിസരത്തും, ഇ എം എസ് സ്‌ക്വയറിലും വെച്ചാണ് പുസ്തകോത്സവം നടക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ, വൈകീട്ട് വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടക്കും. മാർച്ച് 10 തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് നവ കേരളവും നവമാധ്യമങ്ങളും എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്
മാർച്ച് 11 ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് നാം മറന്ന ഭൂതം മലബാറിന്റെ മധ്യകാല ചരിത്രത്തെ പറ്റി കാലടി സംസ്കൃത സർവകലാശാല ചരിത്ര വിഭാഗം അധ്യാപകനായ ഡോ അഭിലാഷ് മലയിൽ
മാർച്ച് 12 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് സായാഹ്ന ഗാന്ധി എന്ന വിഷയത്തെക്കുറിച്ച് കവിയും സാംസ്കാരിക പ്രവർത്തകനുമായ ഗോപീകൃഷ്ണൻ
മാർച്ച് 14 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് സംസ്കാരത്തിൻറെ അപമാനവികരണവും നിയോ ഫാസിസ്റ്റ് പ്രവണതകളും എന്ന വിഷയത്തെക്കുറിച്ച് കേളുവേട്ടൻ പഠനകേന്ദ്രം കോഴിക്കോട് ഡയറക്ടർ കെ ടി കുഞ്ഞി കണ്ണൻ
മാർച്ച് 15 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സാമൂഹിക സംരംഭകത്വം നിർമ്മിത ബുദ്ധി കാലഘട്ടത്തിൽ എന്ന വിഷയത്തിൽ സംരംഭകനും സാങ്കേതിക വിദഗ്ധനുമായ ജോയ് സെബാസ്റ്റ്യൻ
മാർച്ച് 16 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് നവോത്ഥാനവും പുനരുദ്ധാരണവും എന്ന വിഷയത്തിൽ ഡയറക്ടർ കേരള ഓയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡോ വി കാർത്തികേയൻ നായർ
മാർച്ച് 17 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഗീത നാൾവഴികൾ എന്ന വിഷയത്തിൽ കോഴിക്കോട് സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ പി യു മൈത്രി എന്നിവർ സംസാരിക്കും
മാർച്ച് 20ന് നടക്കുന്ന സമാപന സമ്മേളനം കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, കൺവീനർ എം സി സുനിൽകുമാർ, ശ്യാം പെരുമ്പിലാവ്, കെ വി പ്രജിൽ കെ വി വിവിധ് എന്നിവർ അറിയിച്ചു.