BEYOND THE GATEWAY

ഗുരുവായൂർ ഉത്സവ തായമ്പകകൾ ക്ഷേത്രത്തിന് പുറത്തേക്ക് എത്തിക്കണം : വാദ്യ കലാകാര ആസ്വാദക കൂട്ടായ്മ

ഗുരുവായൂർ :  ഗുരുവായൂർ ക്ഷേത്രോത്സവമായി കേരളത്തിലെ വാദ്യനിരയിലെ കുലപതിമാർതൊട്ട് മികവുറ്റ വാദ്യപ്രതിഭകൾ വരെ ഗുരുവായൂരപ്പന് മുന്നിൽ സായത്തമാക്കിയ വാദ്യ സപര്യാ സമർപ്പണത്തോടൊപ്പം മാററുരയ്ക്കപ്പെടുന്നതുമായ ഉത്സവദിനങ്ങളിലുടനീളം നടത്തപ്പെടുന്ന തായമ്പക.അനുഷ്ഠാന ആചാരതടസ്സങ്ങളിലെങ്കിൽ ക്ഷേത്രത്തിന് അകത്ത് നിന്ന് പുറത്തേക്ക് ഉച്ചിതമായ സ്ഥലത്ത് അവതരിപ്പിക്കുന്നതിന് അവസരമൊരുക്കി നടപ്പാക്കണമെന്ന് ഗുരുവായൂർ വാദ്യകലാകാര ആസ്വാദക കൂട്ടായ്മ യോഗം ചേർന്ന്ആവശ്യപ്പെട്ടു.

ഉത്സവവുമായി ഭക്തർക്ക്. വിശേഷാൽ അതിശ്രേഷ്ഠവും, മഹനീയവുമായ ദർശന പുണ്യത്തിന് ഏറെ പ്രാധാന്യവും നിറഞ്ഞശ്രീഭൂതബലി എഴുന്നെള്ളിപ്പുമായി വന്നെത്തുന്ന ഭക്തജന തിരക്കുള്ള സമയവും.തൊട്ട് തന്നെയുള്ള തായമ്പക അരങ്ങേറുന്ന പരിസരത്തും തിരക്കുമായി ആകെ തിരക്കോട് തിരക്കുമായിരിക്കും. കൂടാതെ ഉത്സവ തിരക്കുമായി മററുസ്ഥിരഭക്തരുമുണ്ടാകും. അതിനാൽ തന്നെ എല്ലാ വാദ്യ പ്രേമികൾക്കും. ഉത്സവ പ്രേമികൾക്കും തായമ്പക സുഖകരമായി ആസ്വദിയ്ക്കുവാനും , സുഗമമായി സാന്നിദ്ധ്യമാക്കുവാനും തായമ്പക പുറത്തേക്ക് എത്തിച്ച് നടത്തിയാൽ വളരെ സൗകര്യപ്രദവും ഫലപ്രദമാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഗുരുവായൂർ ദേവസ്വവും, വാദ്യ ജനകീയ കമ്മിറ്റിയും അനുബന്ധമായി വേണ്ടതീരുമാനംകൈ കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ എം.പ്രഭാകരൻ ,കെ. രാജൻ നായർ ,വിഷ്ണു തിരുവെങ്കിടം, കെ.ശശിധരൻ , പി.എസ്.അയ്യപ്പൻ. , മുരളി ഗുരുവായൂർ , കെ.അനിരുദ്ധ്,ബാബുരാജ് ഗുരുവായൂർ , വേണു തൈക്കാട് എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...