ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയി ലാക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ഉത്സവും , വേനൽ അവധിയും വരുന്ന സാഹചര്യത്തിൽ ധാരാളം ഭക്തജന ങ്ങൾഎത്തുന്നതാണ് ‘ ഇതിനാൽ പ്രവർത്തികൾ വേഗത്തിലാക്കണമെന്ന്ന്ചേംബർ ആവശ്യപ്പെട്ടു.
കൂടാതെ വൈകീട്ട് 5 മണിക്ക് ഗുരുവായൂരിൽ നിന്നും തൃശൂർ വരെ പോകുന്ന പസഞ്ചർ ട്രെയിൻ പുനരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവെ മന്ത്രിക്ക് നിവേദനം അയ്ച്ചു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപ്പെടൽ ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീൻ അദ്ധ്യ ക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ: രവിചങ്കത്ത്,ട്രഷറർ ആർ.വി.റാഫി, ടി.വി.ഉണ്ണികൃഷണൻ, ആർ.വി.മുഹമ്മദ്, കെ.ആർ. ഉണ്ണികൃഷ്ണൻ, പി.എം.അബ്ദുൾ റഷീദ്,പി.എസ്.പ്രകാശൻ, തുടങ്ങിയർ പ്രസംഗിച്ചു.