BEYOND THE GATEWAY

“ധ്വനി”റോഡിൻറെ ഉദ്ഘാടന പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പരാതി നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 27-ാം വാർഡിൽ ഗതാഗതാഗതത്തിനായി പൂർത്തീകരിച്ച പുതിയ “ധ്വനി” റോഡിൻറെ ഉദ്ഘാടന കർമ്മവുമായി ബന്ധപ്പെട്ട് കൊളാടിപ്പടി സെന്ററിലും,  തിരുവെങ്കിടം സെൻററിലും സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി കാണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവ നശിപ്പിക്കപ്പെട്ടിട്ടുള്ളത്.

രാഷ്ട്രീയ സ്വസ്ഥത തകർക്കുവാൻ ശ്രമിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കുവാൻ താല്പര്യപ്പെടുന്നതായി ഗുരുവായ നഗരസഭ 27ാം വാർഡ് കൗൺസിലർ വി കെ സുജിത്ത് ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ക്ക് പരാതി നൽകി.

➤ ALSO READ

ആശ വർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും  ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട്  കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് ധർണ നടത്തി..

ഗുരുവായൂർ: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി....