ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 27-ാം വാർഡിൽ ഗതാഗതാഗതത്തിനായി പൂർത്തീകരിച്ച പുതിയ “ധ്വനി” റോഡിൻറെ ഉദ്ഘാടന കർമ്മവുമായി ബന്ധപ്പെട്ട് കൊളാടിപ്പടി സെന്ററിലും, തിരുവെങ്കിടം സെൻററിലും സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി കാണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവ നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
രാഷ്ട്രീയ സ്വസ്ഥത തകർക്കുവാൻ ശ്രമിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കുവാൻ താല്പര്യപ്പെടുന്നതായി ഗുരുവായ നഗരസഭ 27ാം വാർഡ് കൗൺസിലർ വി കെ സുജിത്ത് ഗുരുവായൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ക്ക് പരാതി നൽകി.