BEYOND THE GATEWAY

ഗുരുവായൂർ ഉത്സവം 2025 ; ആദ്യ ദിനം പ്രസാദ ഊട്ടിൽ പങ്കെടുത്തത് 18,000 ലധികം പേർ

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിലെ പ്രധാനപെട്ട പ്രസാദ കഞ്ഞി കുടിക്കാൻ വൻ തിരക്കായിരുന്നു . ആദ്യ ദിനത്തിൽ 18,000 ലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു രാവിലെ 9 മണിക്ക് ആരംഭിച്ച പ്രസാദ ഊട്ട് 3 മണിക്ക് ആണ് അവസാനിച്ചത് .രാവിലെ ക്ഷേത്രത്തിനകത്ത് ദിക്ക് കൊടികൾ സ്ഥാപിച്ചതോടെ ഗുരുവായൂരില്‍ ഉത്സവ എഴുന്നള്ളിപ്പുകള്‍ തുടങ്ങി. ഉത്സവത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച രാവിലെയാണ് എട്ട് ദിക്കുകളില്‍ വര്‍ണക്കൊടികൾ കൊടികള്‍ സ്ഥാപിച്ചത്.

ഉത്സവത്തോടനുബന്ധിച്ചുള്ള വിശേഷ കാഴ്ച ശീവേലികള്‍ക്കും തുടക്കമായി. കൊമ്പന്‍ ദാമോദർ ദാസ് കോലമേറ്റി, കൊമ്പന്മാരായ അക്ഷയ്കൃഷ്ണനും, ഗോപീകണ്ണനും പറ്റാനകളായി . പെരുവനം കുട്ടൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയായി. ദിവസവും രാവിലെ ഏഴുമുതല്‍ പത്തുവരെയും ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ ആറുവരെയുമാണ് വിശേഷാല്‍ ശീവേലി. രാത്രി 12 മുതല്‍ പുലര്‍ച്ച ഒന്നുവരെ വിളക്ക് എഴുന്നള്ളിപ്പും ഉണ്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള സ്വര്‍ണ പഴുക്കാമണ്ഡപത്തിലെ എഴുന്നള്ളിപ്പ് ചൊവ്വാഴ്ച രാത്രി തുടങ്ങും.

ഉത്സവചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്ര ശ്രീകോവിലിന്റെ ചെറുമാതൃകയില്‍ നിര്‍മിച്ച പഴുക്കാമണ്ഡപത്തില്‍ തിടമ്പെഴുന്നള്ളിക്കുന്നത്. രാവിലെ പന്തീരടി പൂജക്കുശേഷം നാലമ്പലത്തിനകത്തും രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നാലമ്പലത്തിനകത്ത് സപ്തമാതൃക്കള്‍ക്കു സമീപവും, രാത്രി വടക്കേനടയിലുമാണ് പഴുക്കാമണ്ഡപത്തിലെ എഴുന്നള്ളിപ്പ്. ശങ്കരാചാര്യര്‍ ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചുവെന്ന് വിശ്വസിക്കുന്ന ഇടത്താണ് രാത്രിയില്‍ പഴുക്കാമണ്ഡപം എഴുന്നള്ളിച്ച് വെക്കുന്നത്. പഴുക്കാമണ്ഡപത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് വീരാളിപ്പട്ടില്‍ ഭഗവത് തിടമ്പ് എഴുന്നള്ളിക്കും. ചുറ്റുഭാഗത്തുമായി 12 വെള്ളി കുത്തുവിളക്കുകളും, സാമ്പ്രാണിയും, അഷ്ടഗന്ധവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും നിരത്തും. മുന്നില്‍ നിറഞ്ഞ് കത്തുന്ന ദീപസ്തംഭം പൊൻ പ്രഭ തീർക്കും . ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ ആറാട്ടു വരെയുള്ള ദിനങ്ങളിലാണ് ഭഗവാന്‍ സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളുന്നത്

നാലു മണിക്കൂറിലെറെ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയിരിക്കുന്ന ഭഗവാനു മുന്നില്‍ തായമ്പക അരങ്ങേറും ആദ്യം തായമ്പക അവതരിപ്പിക്കുന്നത് ഗുരുവായൂർ കൃഷ്ണ കുമാർ ആണ് തുടർന്ന് കരയിടം ചന്ദ്രൻ മാരാർ നിർവേലി പത്മകുമാർ മാരാർ, എന്നിവർ തായമ്പക യിൽ വിസ്മയം തീർക്കും അവസാന പാദ ത്തിൽ ഗുരുവായൂർ ഗോപൻ പറമ്പന്തളി വിജേഷ് , രജീഷ് പാർത്ഥസാരഥി എന്നിവർ കൂട്ട പൊരിച്ചൽ തീർക്കും.

➤ ALSO READ

പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ സർക്കിൾ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡി വൈ .എസ്. പി യായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും...