ഗുരുവായൂർ. :ഗുരുവായൂര്‍ ഉത്സവം നാലാം ദിവസമായ ഇന്ന് ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കഞ്ഞി കുടിക്കാന്‍ മുന്‍ ദേവസ്വം ചെയർമാനും യു.ഡി.എഫ് ജില്ല ചെയര്‍മാനും മുന്‍ എം.എല്‍ എ യുമായ ടി.വി. ചന്ദ്രമോഹന്‍ എത്തി. ചന്ദ്രമോഹന്‍ ചെയര്‍മാനായിരിക്കെയാണ് 2014 ല്‍ എല്ലാ വിഭാഗക്കാര്‍ക്കും പന്തലിലിരുന്ന് ഉത്സവ കഞ്ഞികുടിക്കാന്‍ അവസരം ലഭിച്ചത്. ഭാര്യ സുനന്ദക്കൊപ്പമാണ് ചന്ദ്രമോഹന്‍ കഞ്ഞികുടിക്കാനെത്തിയത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍ സി.എസ്. സൂരജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പമാണ് ചന്ദ്രമോഹന്‍ കഞ്ഞി കുടിക്കാനെത്തിയത്.