ഗുരുവായൂർ: ലഹരിയുടെ അതിപ്രസരം കുട്ടികളെ അക്രമവാസനയിലേക്കും കുടുംബങ്ങളുടെ ശിഥിലീകരണത്തിലേക്കും നയിക്കുന്ന സാഹചര്യത്തിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരി ബോധവത്കരണ ക്ലാസ്സ് പാലുവായ് സെന്റ്. ആന്റണീസ്. സി. യു. പി. സ്കൂളിൽ സംഘടിപ്പിച്ചു.
എക്സൈസ് ചാവക്കാട് റേഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ശ്രീ. അനീഷ് ക്ലാസ്സ് നയിച്ചു. എക്സൈസ് സിവിൽ ഓഫീസർ ശ്രീ. അനിൽ പ്രസാദ്, ഹെഡ്മിസ്ട്രെസ് ഡോ. സിസ്റ്റർ നോയൽ, പി ടി എ, എം പി ടി എ ഭാരവാഹികൾ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.