തൃശ്ശൂർ: ഗുരുവായൂർ ആസ്ഥാനമാക്കി ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലൂയിസിന് 25 വർഷത്തെ സമൂഹ സേവനം മുൻനിർത്തി ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്, ജി എച് പി യു സ്ഥാപകനായ ഡോ പി മാനുവിൽ നിന്ന് ഊട്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഏറ്റു വാങ്ങി.
ബി. ലൂയിസിന്റെ ഗ്രീൻകോഡ് എന്ന പ്രൊജക്റ്റിനും, ഇന്ത്യയിൽ ലൂയിസ് നടത്തിവരുന്ന വിഷൻ കണക്റ്റിംങ് ഇന്ത്യ എന്ന പ്രൊജക്റ്റിനെയും ഉൾപ്പെടുത്തിയാണ്. പ്രകൃതിയെ അറിഞ്ഞു ജീവിക്കുക എന്ന ആശയം പ്രചരിപ്പിക്കുകയും പ്ലാസ്റ്റിക്ക് വേസ്റ്റ് നിർമ്മാർജ്ജനത്തിനുള്ള ന്യൂനത ആശയത്തിനും ഡോ എ പി ജെ അബ്‌ദുൾ കലാമിൻ്റെ ഏറ്റവും മികച്ച വാക്കുകൾ കോർത്തിണക്കി തയ്യാറാക്കി മിനിയേച്ചർ പുസ്‌തകം ഇന്ത്യൻ ഭാഷകളിലും ഇറക്കി കുട്ടികളിൽ വലിയ സ്വപ്നങ്ങളുടെ വിത്തു പാകാൻ സാധിച്ചതിലൂടെയും വായനയെ പ്രോൽസാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നടത്തുന്ന മൈ വിഷൻ കണക്റ്റിംങ്ങ് ഇന്ത്യ വിത്ത് വേൾഡ്, ഇന്ത്യയിലും വിദേശത്തുമായി നടത്തുവാൻ പോകുന്ന വിഷൻ 25 മിഷൻ 30 എന്ന പ്രോജക്റ്റിനെയും ഉൾപ്പെടുത്തിയാണ് യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്.
നിരവധി സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആൾ ഇന്ത്യൻ ലാംഗ്വേജിൽ ഇറക്കിയ മിനിയേച്ചർ പുസ്‌തകത്തിന് യു എസ് എ ബുക്ക് ഓഫ് വേൾഡ് റേക്കോർഡും ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സ്വപ്‌നങ്ങളുടെ ക്യാൻവാസ് നിർമ്മിച്ച് യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും ലൂയിസിന് ലഭിച്ചിട്ടുണ്ട്.