BEYOND THE GATEWAY

തൃശ്ശൂരില്‍ പതമഴ; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. 

ചെറിയ ചാറ്റല്‍ മഴക്കൊപ്പം പാറിപ്പറന്ന് പത എത്തിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും മനസ്സിലായില്ല. കുട്ടികള്‍ പത കയ്യിലെടുത്ത് കളിച്ചു. മുതിര്‍ന്നവര്‍ കാര്യം തിരക്കി. സംഭവം പതമഴ തന്നെ ഫോം റെയിന്‍ എന്ന് പിന്നീട് വിദഗ്ധര്‍ തന്നെ സ്ഥിരീകരിച്ചു. ഇന്നു വൈകുന്നേരം തൃശ്ശൂരിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഇതിനിടയിലാണ് അമ്മാടം, കോടന്നൂര്‍ മേഖലകളില്‍ പതമഴ രൂപപ്പെട്ടത്.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്തായാലും പത മഴ പെയ്തിറങ്ങിയതോടെ കണ്ടുനിന്നവര്‍ക്കും ആവേശം അല്ല തല്ലി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...