ആശ വർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും  ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട്  കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് ധർണ നടത്തി..

ഗുരുവായൂർ: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാജു തരകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ സി.ജെ സ്റ്റാൻലി ഉൽഘാടനം ചെയ്തു. ഡിസിസി യുടെ ചാർജ് വഹിക്കുന്ന ആർ രവികുമാർ മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ് നേതാക്കളായ പി.വി നിവാസ്, റൂബി ഫ്രാൻസിസ്, അപ്പു ആളൂർ, എൻ.എ നൗഷാദ്, ജസ്റ്റിൻ കൂന്നാമുച്ചി, എ.എം മൊയ്ദീൻ, സബീന റിറ്റോ, എ.എ കൃ ഷണൻ, ജയൻ പാണ്ടിയത്ത്, ടി.ഒ ജോയ്, വാസു കെ.എസ്, ഉഷ കുട്ടൻ, ജയശങ്കർ ബി എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...