BEYOND THE GATEWAY

ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ കോ ൺഗ്രസ്സ്  പ്രതിക്ഷേധ ധർണ്ണാസമരം നടത്തി

ജനകീയ ജനപക്ഷസമരങ്ങളോട് ഇടത്പക്ഷ സർക്കാർ കൈകൊള്ളുന്ന നിക്ഷേധാത്മക നിലപാടുകൾക്കെതിരായി, ആശവർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെസമരംഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൂക്കോട്, ഗുരുവായൂർ, തൈക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ മുൻ ജില്ലാ യൂ.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , നേതാക്കളായആന്റോ തോമാസ് , ബി.വി. ജോയ് ,.ബി.മോഹൻ കുമാർ ,ബാലൻ വാറണാട്ട് എന്നിവർപ്രസംഗിച്ചു.

➤ ALSO READ

ആശ വർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും  ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട്  കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് ധർണ നടത്തി..

ഗുരുവായൂർ: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി....