ഗുരുവായൂർ: ചിന്മയ മിഷൻ ദേവി ഗ്രൂപ്പ് ഗുരുവായൂരിന്റെ നേതൃതത്തിൽ ഭഗവദ് ഗീത പാരായണവും സത്സംഗവും മഞ്ചിറ റോഡിലുള്ള സൂര്യ മാധവം അപ്പാർട്ട്മെന്റിലെ ചിന്മയ മിഷൻ ഓഫീസിൽ വെച്ച് നടന്നു. ചിന്മയ മിഷൻ തൃശൂർ സിക്രട്ടറി ഡോ. ഉഷ സത്സംഘം നടത്തി. ഗീതാ പാരായണത്തിന് എം. ഹേമ, രാധ വി മേനോൻ, പ്രീതി, വിലാസിനി, ഷീല വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
