BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ : വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു.

ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തർക്ക് ദർശനം സാധ്യമാകും. നേരത്തെ വൈകിട്ട് നാലരയ്ക്കാണ് ക്ഷേത്രം നട തുറന്നിരുന്നത്.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...