BEYOND THE GATEWAY

ശതാബ്ദി നിറവിൽ ഗാന്ധിയൻ കൃഷ്ണേട്ടന് ആദരം ഏപ്രിൽ 5ന് ഗുരുവായൂരിൽ

ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന വലിയ പുരക്കൽ കൃഷ്ണേട്ടന് ഈ വരുന്ന ഏപ്രിൽ 1ന് 100 വയസ്സ് തികയുകയാണ്. കൃഷ്ണേട്ടനെ അദ്ദേഹത്തിൻ്റെ ശതാബ്ദി വേളയിൽ ആദരിക്കുന്നതിന് ഗുരുവായൂർ – പാവറട്ടി മേഖലയിലെ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഒത്തു ചേരുന്നു.

സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയിരുന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്ന കൃഷ്ണേട്ടന് സംഘടനയിൽ പാവറട്ടി വില്ലേജ് കോൺഗ്രസ്സ് സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി, ചാവക്കാട് ഫോർട്ട് കൊച്ചി മണ്ഡലം സെക്രട്ടറി, പൊന്നാനി ഡി സി സി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങളിൽ വിശ്വസിച്ച് എസ് എൻ ഡി പി പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഗുരുവായൂരിൽ കെ കേളപ്പജി പങ്കെടുത്ത ഗുരുവായൂർ ക്ഷേത്ര പ്രവേശന ദിനാചരണത്തിൽ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പാവറട്ടി സെന്റ് ജോസഫ് ഹൈസ്ക്കൂളിൽ പങ്കെടുത്ത യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നു. വിവിധ സാമൂഹ്യ സാംസ്ക്കാരിക വ്യാപാര സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചു. ഈ അടുത്ത കാലം വരെ സൈക്കിളിൽ സഞ്ചരിച്ച് പൊതു പരിപാടികളിൽ പങ്കെടുത്തിരുന്ന കൃഷ്ണേട്ടൻ ഡോക്ടറുടെ നിർദേശ പ്രകാരം വിശ്രമ ജീവിതം നയിക്കുന്നു. ‘ജീവിതത്തിൽ ഖാദി മാത്രം ഉപയോഗിക്കുന്ന വ്യക്തിയാണ്.

2025 ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വച്ച് നടക്കുന്ന അനുമോദന ചടങ്ങ് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ ഉപഹാര സമർപ്പണവും, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്  പൊന്നാട അണിയിക്കുകയും, മുൻ എം പി ടി എൻ പ്രതാപൻ പ്രശസ്തി പത്രം സമർപ്പിക്കുകയും സ്വാമി പ്രബോധ തീർത്ഥ ശിവ ഗിരി മഠം അനുഗൃഹ പ്രഭാഷണം നടത്തുകയും ചെയ്യും.

സാമൂഹ്യ-സാംസ്ക്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് പത്ര സമ്മേളനത്തിൽ പങ്കെടുത്ത ശതാബ്ദി ആഘോഷ കമ്മറ്റി ചെയർമാൻ ആർ രവികുമാർ, വർക്കിംഗ് ചെയർമാൻ അരവിന്ദൻ പല്ലത്ത്, ജനറൽ കൺവീനർ ബാലൻ വാറനാട്ട്, ട്രഷറർ വി കെ ജയരാജ് എന്നിവർ അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...