ഗുരുവായൂർ: ദർശനത്തിനായി ദിനംപ്രതി പതിനായിര ക്കണക്കിന് ഭക്തജനങ്ങൾ വന്ന് ചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ കഴിഞ്ഞ ദിവസമുണ്ടായ നിരുത്തരവാദപരവും, സുരക്ഷാ വീഴച്ച വിളിച്ചോതുന്നതുമായ ഭണ്ഡാര തീപ്പിടുത്തത്തിൽ ഉന്നതതല അന്വേഷണവും, സുരക്ഷാവീഴ്ച്ച ഇനിയും ആവർത്തിക്കാതിരിയ്ക്കുവാനും നൂതന സങ്കേതിക സംവിധാനമുള്ള കാലഘട്ടത്തിൽ ഇതിനുള്ള സത്വര നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവവും ഉത്തരവാദിത്വ വീഴ്ച്ചയും തികഞ്ഞ പരാജയമാണെന്നുo സമഗ്രമായ അന്വേഷണം നടത്തണമെന്നും മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ ആവശ്യപ്പെട്ടു.