ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സ്ഥിരം ഭരണ സമിതി അംഗം കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100)തീപ്പെട്ടു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു . വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു അന്ത്യം. ആശുപത്രിയിൽ ഉള്ള ഭൗതിക ശരീരം വെള്ളിയാഴ്ച എട്ടുമണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്കാര കർമ്മങ്ങൾ നടക്കും .
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായിരുന്ന കോഴിക്കോട് സാമൂതിരി കെ സി യു രാജയോടുള്ള ആദര സൂചകമായി ഏപ്രിൽ 4, വെള്ളിയാഴ്ച ഗുരുവായൂർ ദേവസ്വം ഓഫീസിന് അവധിയായിരിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു