ഗുരുവായൂർ: ഗുരുവായൂർ റെയിവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളായി കണ്ടു വന്നിരുന്ന 20 വയസ്സ് പ്രായം തോന്നിക്കുന്ന അന്യ സംസ്ഥാനക്കാരനാണെന്നു തോന്നിക്കുന്ന മാനസിക പ്രശ്നം ഉള്ള യുവാവിനെ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്റെ നേതൃത്വത്തിൽ തൃശൂരിലെ മാനസിക ആരോഗ്യ ചികിത്സ കേന്ദ്രത്തിലെത്തിച്ചു.
കെ പി ഉദയന്റെ ഇടപെടൽ മൂലം ടെംമ്പിൾ പോലീസിന്റെ സഹായത്തോടെ നിയമപരമായ എല്ലാ നടപടികളും പൂർത്തീകരിച്ചതിനു ശേഷം, ഇമ്മാനുവൽ ജീവകാരുണ്യ പ്രവർത്തന സമിതി ഡയറക്ടർ സി എൽ ജേക്കബിൻ്റെ നേതൃത്വത്തിലാണ് തൃശൂരിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലെത്തിച്ചത്. ഇതിനായി പ്രദേശവാസികളും, യദു, വിഷ്ണു, അതുൽ എന്നിവരും സഹായ ഹസ്തവുമായി ഉണ്ടായിരുന്നു.