പാവറട്ടി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയനും, സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന കൃഷ്ണേട്ടൻ എന്ന ശ്രീ. വലിയപുരക്കൽ കൃഷ്ണനെ മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘം ആദരിച്ചു.
അഡ്വ . സുജിത് അയിനിപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ കൃഷ്ണേട്ടന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിന് ബിൻസുദാസ് വടാശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അജീഷ് അമ്പാടി, ജിജേഷ് നമ്പാത്ത് , ഷാനു വടാശ്ശേരി, ഷാജി അരയം പറമ്പിൻ, ശശികുമാർ വടാശ്ശേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജവഹർലാൽ നെഹ്‌റു പ്രധാന മന്ത്രിയായിരിക്കവേ പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പങ്കെടുത്ത യോഗത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു കൃഷ്ണേട്ടൻ. കൂടാതെ ഗുരുവായൂരിൽ കേളപ്പജി പങ്കെടുത്ത ഗുരുവായൂർ ക്ഷേത്ര പ്രവേശന ദിനാചരണത്തിലും പങ്കെടുത്ത കൃഷ്ണേട്ടൻ നാളെറെയായി വിവിധ സാമൂഹ്യ സാംസ്കാരിക വ്യാപാര സംഘടനകളുടെ സജീവ പ്രവർത്തകനും കൂടിയാണ്.