BEYOND THE GATEWAY

ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍   ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു;  ജസ്‌ന സലീമിനെതിരെ  പോലീസ് കേസ് എടുത്തു..

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍ പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ വർണ കടലാസ് മാല ചാര്ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയിലാണ് നടപടി.

ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്ത്തു കയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്ക്ക്ത്തിലേര്പ്പെ്ട്ടതും വിവാദമായിരുന്നു

ഗുരുവായൂര്‍ ദേവസ്വത്തിന് വേണ്ടി ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ടി രാധിക നൽകിയ പരാതിയില്‍ കലാപശ്രമം ഉള്പ്പെ ടെയുള്ള വകുപ്പുകള്‍ ചുമത്തി ടെംപിൾ പൊലീസ് എസ് ഐ പ്രീത ബാബു എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു .ഭാരതീയ ന്യായ സംഹിതയിലെ 192 ,353 (3 ),298 ,223 (b ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്

➤ ALSO READ

പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി ചർച്ച ചെയ്യും; വി ഡി സതീശൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീൻ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് ചർച്ച നടത്തി. അവരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി സംസാരിക്കാമെന്ന്...