ഗുരുവായൂർ : കഴിഞ്ഞ കുറെ വർഷങ്ങളായി വിഷുവിനോടനുബന്ധിച്ച് വിശക്കുന്ന ഒരു വയറിനൊരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യയും വിഷു കൈനീട്ടവും 2025 ഏപ്രിൽ 14 ന് നടത്തുന്നു’
നാം എല്ലാവരും വിഷുദിനത്തിൽ വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ അതിന് കഴിയാത്തവർക്കാണ് വിഷു സദ്യ ഒരുക്കുന്നത് ‘ഏപ്രിൽ 14ന് കാലത്ത് ഒമ്പതര മുതൽ 11.30 വരെ കിഴക്കേനടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ( പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതി ) വിഷു സദ്യ നടത്തപ്പെടുന്നത്
ഏകദേശംഅഞ്ഞൂറ് പേർക്ക് നടത്തുന്ന വിഷുസദ്യ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ സെക്രട്ടറി അഡ്വ: രവി ചങ്കത്ത് എന്നിവർ അറിയിച്ചു