ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീൻ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് ചർച്ച നടത്തി. അവരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി സംസാരിക്കാമെന്ന് വി ഡി സതീശൻ ഉറപ്പു നൽകി. ഇത്രയും കാലമായി ദേവസ്വത്തിൽ സേവനം നടത്തി പിരിച്ചു വിടുന്നത് ഖേദപരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം ദേവസം മന്ത്രിയുമായി ഗൗരവമായി ചർച്ച ചെയ്യാം എന്ന് അദ്ദേഹം ഉറപ്പുനൽകി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂരമ്പലത്തിൽ ദർശനം നടത്തിയപ്പോഴാണ് താൽക്കാലിക ജീവനക്കാരുമായി ചർച്ച നടത്തിയത്. കോൺഗ്രസ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, ഒ കെ ആർ മണികണ്ഠൻ, സി എസ് സൂരജ്, ടി കെ ഗോപാലകൃഷ്ണൻ, ഗോപപ്രതാപൻ, രവികുമാർ ആർ, നിഖിൽ ജി കൃഷ്ണൻ, പ്രതീഷ് ഓടാട്ട്, സനിൽകുമാർ, പ്രേം ജി മേനോൻ, സലീം അറയ്ക്കൽ, ഏ കെ.ഷൈമിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.