ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു.
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ വിഷു കൈനീട്ടം ഗുരുവായൂർ മുസ്ലീം പള്ളികമ്മിറ്റി പ്രസിഡണ്ട് ഫസ്റ്റ് ഫൈസലിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ: രവി ചങ്കത്ത്, കൗൺസിലർമാരായ കെ.പി.ഉദയൻ, ശോഭ ഹരി നാരായണൻ, കെ.പി.എ റഷീദ് വസന്ത മണി ടീച്ചർ, പി.മുരളീധര കൈമൾ, ആർ.വി. റാഫി, ഒ.വി.രാജേഷ്, മുരളി അകമ്പടി,ഫസ്റ്റ് ഫൈസൽ, കെ.ആർ. ഉണ്ണികൃഷ്ണൻ, പി.എം.അബ്ദുൾ റഷീദ്, ആർ.വി.മുഹമ്മദ്, ഉണ്ണികൃഷ്ണൻ എം.വി എന്നിവർ പ്രസംഗിച്ചു.