BEYOND THE GATEWAY

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു.

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ ഓറിയൻ്റേഷൻ ക്ലാസ്സിൽ ഗോസാപാലകൃഷ്ണൻ (റിട്ട. ഡി ജി എം കാനറാ ബാങ്ക്) എന്നിവർ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ക്ലാസ്സെടുത്തു. നഗരസഭാ വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, ജില്ലാ റിസോഴ്സ് പേഴ്സണ്‍മാരായ ശ്യാംകുമാര്‍ പി, പ്രജില്‍ അമന്‍, വികസന സ്റ്റാൻഡിങ ചെയർമാൻ എം എം ഷഫീർ എന്നിവര്‍ നേതൃത്വം നല്‍കി.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 26ന് തൃശ്ശൂരിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്ത വിവിധ വാര്‍ഡുകളില്‍ നിന്നായുളള നൂറോളം ഉദ്യോഗാർത്ഥികളെ ഭയാശങ്കകളില്ലാതെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് സജ്ജരാക്കുന്നതിനായാണ് നഗരസഭ സൗജന്യമായി ഭാഷാനൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചതെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സെഴ്സ് ദേവാലയത്തിൽ ദുഃഖവെള്ളി ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സെഴ്സ് ദേവാലയത്തിൽ ദുഃഖ വെളളിയുടെ ചടങ്ങുകൾ രാവിലെ 6 ന് ആരംഭിച്ചു. പീഡാനുഭവ ചരിത്രം, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന , കുരിശ് ചായ്ക്കൽ എന്നി ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി...