ഗുരുവായൂർ: ചിന്മയമിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യ മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ 40 ൽ പരം കുട്ടികൾ പങ്കെടുത്ത ഏകദിന രാധാ മാധവം ബാല വിഹാർ ക്യാമ്പ് ഗുരുവായൂർ കാരക്കാട് എൻ.എസ്.എസ്. കരയോഗം ഹാളിൽ കാലത്ത് 9 മണി മുതൽ വൈകീട്ട് നാല് മണി വരെ നടന്നു. ചിന്മയ മിഷൻ ബാല വിഹാർ സംസ്ഥാന കോർഡിനേറ്റർ ബ്രഹ്മചാരി. സുധീഷ്ജി ക്ലാമ്പിന് നേതൃത്വം നൽകി.

ഉദ്ഘാടന സദസ്സിൽ ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ സ്വാഗതം ആശംസിച്ചു.
കൗൺസിലർ സൂരജ് അദ്ധ്യക്ഷത വഹിച്ച യോഗം കൗൺസിലർ ശോഭ ഹരി നാരായണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ചിന്മയ മിഷൻ സെക്രട്ടറി സജിത് കുമാർ . സി, ഹേമ ടീച്ചർ .എം, പി.കെ.എസ്. മേനോൻ, കുട്ടികൃഷ്ണൻ .എം, രാധാ വി.മേനോൻ, അനൂപ് എം തുടങ്ങിയവർ നേതൃത്വം നൽകി.
