BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28ന്; ഇപ്പോൾ അപേക്ഷിക്കാം

ഗുരുവായൂർ: നാലാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം  വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ ആറ് മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും. 

അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. ജയദേവ കവിയാൽ രചിക്കപ്പെട്ട അഷ്ടപദി ഗാനങ്ങൾ മാത്രം പാടാനാണ് അനുമതി. ആലാപനത്തിൽ ക്ഷേത്രം സോപാനശൈലി പാലിക്കണം. പക്കമേളത്തിന് ഇടയ്ക്ക ഉപയോഗിക്കാനാണ് അനുമതി.

അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞ് ഹൃദ്വിസ്ഥമാക്കിയവരാകണം. പത്തു വയസിന് മേൽ പ്രായമുണ്ടാകണം. അഷ്ടപദിയിലെ പ്രാവീണ്യത്തിന് തെളിവായി ഗുരുനാഥൻ്റെ സാക്ഷ്യപത്രം ഹാജരാക്കണം.

അപേക്ഷകൾ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ പി ഒ, തൃശൂർ – 680 101 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 23 വൈകിട്ട് 5 മണി. കവറിന് മുകളിൽ ‘അഷ്ടപദി സംഗീതോത്സവം 2025’ എന്ന് രേഖപ്പെടുത്തണം

➤ ALSO READ

പൈതൃക പുരസ്‌കാരം കക്കാട് രാജപ്പന്‍ മാരാര്‍ക്ക് സമ്മാനിച്ചു.

ഗുരുവായൂർ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നഗരസഭ ഇ എം എസ് സ്ക്വയിൽ നടന്ന കുടുംബ സംഗമവും സമാദരണ സദസ്സും  കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍...