BEYOND THE GATEWAY

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മേഖല സമ്മേളനം നടന്നു.

ഗുരുവായൂർ: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം സ കെ പി വിനോദ് ഉദ്ഘാടനം ചെയ്തു. 

ഏരിയാ സെക്രട്ടറി കെ ആർ ആനന്ദൻ, കെ ആർ സൂരജ്, കെ ആർ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു. മെയ് 20ന് നടക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ’നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സമ്മേളനം പ്രമേയം അവതരിപ്പിച്ചു.

സമ്മേളനത്തിൽ മുൻ കെട്ടിട നിർമ്മാണ തൊഴിലാളികളെ ആദരിക്കുകയും ചികിത്സ ധനസഹായം നൽകുകയും ചെയ്തു. സമ്മേളനം പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ ആർ സൂരജ് സെക്രട്ടറി കെ ആർ ബാഹുലേയൻ, ട്രഷറർ കെ എം രതീഷ് എന്നിവരെ തെരെഞ്ഞെടുത്തു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്ര നടയിലെ അനധികൃത കയ്യേറ്റങ്ങള്‍ നീക്കിത്തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പുരയിലേക്ക് കയറി നിൽക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ ദേവസ്വം പൊളിച്ച് നീക്കിത്തുടങ്ങി.  തഹസിൽദാർ ടി കെ ഷാജിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 6 മുതൽ നടപടികൾ പുരോഗമിക്കുന്നത്. വേഗത്തിൽ...