BEYOND THE GATEWAY

ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത് ഏപ്രിൽ 25ന്

ഗുരുവായൂർ: വിവിധ കുറ്റകൃത്യങ്ങൾക്കായി മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിടിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥർക്കോ ഡ്രൈവർമാർക്കോ കുറ്റകൃത്യങ്ങൾക്കനുസരിച്ച് മോട്ടോർ വെഹിക്കിൾ ആകട് പ്രകാരമുള്ള പിഴ ഒടുക്കുന്നതിനായി തൃശൂർ സിറ്റി പോലീസിൻെറ മേൽ നോട്ടത്തിൽ 2025 ഏപ്രിൽ 25 തിയ്യതി രാവിലെ 09.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഗുരുവായൂർ സബ് ഡിവിഷൻ തലത്തിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തുന്നതാണ്. 

പൊതുജനങ്ങൾ തങ്ങളുടെ വാഹനത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള പിഴ അടക്കുന്നതിനായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഗുരുവായൂർ അറിയിച്ചു.

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ...