ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.
പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് തുടങ്ങിയത്. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയുടെയും ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭാഗവത ആചാര്യൻ ആചാര്യ സി പി നായർ അധ്യക്ഷനായിരുന്നു . ജന്മദിന ആഘോഷം ഭാഗവത സപ്താഹാചാര്യൻ മണിസ്വാമി ഉദ്ഘാടനം ചെയ്തു.
ഡോ രാജീവ് ഇരിങ്ങാലക്കുട മുഖ്യപ്രഭാഷണം നടത്തി. അഖിലഭാരത ശ്രീ ഗുരുവായൂരപ്പാ ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, ഗുരുവായൂർ ക്ഷേത്രം മാനേജർ കെ പ്രദീപ് കുമാർ, മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ, ബീ.വിലാസിനിയമ്മ, കെ ഗീത, വി വിജയകുമരി എന്നിവർ സംസാരിച്ചു. പണ്ഡിറ്റ് ഗോപാലൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു