ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ ഫാ വിബിന്റോ ചിറയത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു.
യേശുവിന്റെ ഉയിർപ്പിന്റെ തിരുസ്വരൂപം വഹിച്ച് അങ്ങാടി ചുറ്റിയുള്ള പ്രദിക്ഷണം ദേവാലയത്തിൽ എത്തി, തുടർന്ന് ദിവ്യബലിക്ക് ശേഷം ഉയിർപ്പിന്റെ രൂപം തൊട്ടുവണങ്ങൽ, സി എൽ സി അംഗങ്ങൾ ഒരുക്കിയ ഈസ്റ്റർ എഗ്ഗ് വിതരണവും നടന്നു. ചടങ്ങുകൾക്ക് കൈകാരന്മാരായ പോളി കെ പി സെബി താണിക്കൽ, ബാബു വി കെ, ഡേവിസ് സി കെ, പി ആർ ഒ. ജോബ് സി ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.