ഗുരുവായൂര: ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ഏപ്രില്‍ 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ബലരാമ ജയന്തി, അക്ഷയതൃതീയ മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം
ഏപ്രില്‍ 21ന് വൈകീട്ട് നടന്ന മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌യു.
ഇനിയുള്ള ദിവസങ്ങളിൽ വിശേഷാല്‍ ചുറ്റുവിളക്കുകള്‍, വിശേഷാല്‍ എഴുന്നള്ളിപ്പ്, പിറന്നാള്‍ സദ്യ, ദേവസഹോദര സംഗമം എന്നിയോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. 23 ന് രാത്രി എട്ടിന് കിളിമാനൂർ സലിം കുമാറും സംഘവും അവതരിപ്പിക്കുന്ന കഥാ പ്രസംഗം അരങ്ങേറും.
ഏപ്രില്‍ 29വരെ ചുറ്റുവിളക്കുകളും വൈകീട്ട് ആറരക്ക് വിവിധ കലാപരിപാടികളുമുണ്ട്. 29 ന് വൈകിട്ട് ഏഴിന് കൊച്ചിൻ ഗോൾഡൻ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. ഏപ്രില്‍ 30ന് ബലരാമ ജയന്തിനാളില്‍ രാവിലെ 8ന് വിശേഷാല്‍ എഴുന്നള്ളിപ്പ് നടക്കും. 11.30 മുതല്‍ വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യ ആരംഭിക്കും. വൈകീട്ട് മൂന്നരക്ക് ആല്‍ത്തറ മേളം അരങ്ങേറും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ബലരാമക്ഷേത്രത്തിലേക്ക് ഭക്തിനിര്‍ഭരമായ ഘോഷയാത്രയും ഉണ്ടാകും. തുടര്‍ന്ന് ദേവസഹോദര സംഗമം നടക്കും. വൈകീട്ട് ദീപാരാധന, കേളി, ദേശക്കാരുടെ തിരുമുല്‍കാഴ്ച സമര്‍പ്പണം, വിശേഷാല്‍ ചുറ്റുവിളക്ക്, എഴുന്നള്ളിപ്പ് എന്നിവയും നടക്കും