ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പുരയിലേക്ക് കയറി നിൽക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ ദേവസ്വം പൊളിച്ച് നീക്കിത്തുടങ്ങി. തഹസിൽദാർ ടി കെ ഷാജിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 6 മുതൽ നടപടികൾ പുരോഗമിക്കുന്നത്. വേഗത്തിൽ തന്നെ കയ്യേറ്റങ്ങൾ പരമാവധി നീക്കം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.
ദേവസ്വം എൻജിനീയറിങ് വിഭാഗവും തഹസിൽദാർക്കൊപ്പമുണ്ട്. ദേവസ്വം നിർദേശിച്ചതനുസരിച്ച് സ്ഥാപന ഉടമകൾ തന്നെയാണ് കയ്യേറ്റങ്ങൾ പൊളിച്ച് നീക്കുന്നത്. ക്ഷേത്രത്തിലേയ്ക്ക് വരുന്ന ഭക്തര്‍ക്ക് തടസമായി റോഡുകളിലെ കയ്യേറ്റം ഒഴിവാക്കേണ്ടത് നഗരസഭയുടേയും പൊലീസിന്റേയും ഉത്തരവാദിത്വമാണെന്ന് 2022 ഡിസംബര്‍ 16 ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.കയ്യേറ്റങ്ങൾക്കെതിരെ ഒരു ഭക്തൻ്റെ പരാതിയുമുണ്ട്.
ഇതിന്റെ ഭാഗമായി ക്ഷേത്ര നടപന്തലിലെ അനധികൃത കയ്യേറ്റം ഒഴിവാക്കുന്നതിനായി നഗരസഭയുടെയും പൊലീസിൻ്റെയും സഹകരണത്തോടെയാണ് കൈയേറ്റങ്ങള്‍ക്കെതിരെ ദേവസ്വം നടപടി ആരംഭിച്ചിട്ടുള്ളത്.