BEYOND THE GATEWAY

പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ സർക്കിൾ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡി വൈ .എസ്. പി യായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും ടെമ്പിള്‍ സി.ഐ ആയും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗുരുവായൂരിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും, അതിൻ്റെ പ്രത്യേകതയും മനസ്സിലാക്കി പ്രവർത്തിക്കാനും, എന്നാൽ തെറ്റു ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും യാതൊരു മടിയും കാണിച്ചിരുന്നില്ല . സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കും കുടുബങ്ങൾക്കും ക്ഷേത്ര ജീവനക്കാരുടെ ഔദാര്യമില്ലാതെ ദർശനം നടത്തുന്നതിന് സംവിധാനം ഒരുക്കിയത് ഇദ്ദേഹം ടെമ്പിൾ സി ഐ ആയിരിക്കുമ്പോഴാണ്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്

➤ ALSO READ

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ  ചുക്കുവെള്ള വിതരണം ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വൈശാഖ മാസത്തിൽ നടന്ന സുപ്രധാന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നടന്ന ചുക്കുവെള്ളവിതരണം  മമ്മിയൂർ ദേവസ്വം ചെയർമാൻ ജികെ  പ്രകാശിന്റെ അധ്യക്ഷത്തിൽ  ഗുരുവായൂർ ക്ഷേത്രം...