BEYOND THE GATEWAY

വടക്കൻ മേഖല ക്ഷേത്രങ്ങൾക്ക് 3.09 കോടി രൂപ; ഗുരുവായൂർ ദേവസ്വം സഹായം വിതരണം ചെയ്യുന്നു

ഗുരുവായൂർ:

ഗുരുവായൂർ ദേവസ്വം വടക്കൻ മേഖലയിലെ ക്ഷേത്രങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുന്ന മൂന്നാം ഘട്ട ചടങ്ങ് മേയ് 12-ന് മട്ടന്നൂരിൽ നടക്കും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന ഈ സഹായത്തിന് മട്ടന്നൂർ മഹാദേവക്ഷേത്രാങ്കണത്തിലെ കൈലാസ് ആഡിറ്റോറിയം സ്ഥലമായി തിരഞ്ഞെടുത്തു. ദേവസ്വം മന്ത്രി ശ്രീ. വി. എൻ. വാസവൻ രാവിലെ 10 മണിക്ക് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മട്ടന്നൂർ എംഎൽഎ ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ വിശിഷ്ടാതിഥിയായിരുന്നു. മട്ടന്നൂർ നഗരസഭാ ചെയർമാൻ ശ്രീ. എൻ. ഷജിത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ നഗരസഭാ കൗൺസിലർ എ. മധുസൂദനൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ. സി. മനോജ്, ശ്രീ. കെ.പി. വിശ്വനാഥൻ, ശ്രീ. മനോജ് ബി. നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, മട്ടന്നൂർ മഹാദേവക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. സജിത്ത് എന്നിവരും പങ്കെടുക്കും.

വടക്കൻ മേഖലയിലെ 395 ക്ഷേത്രങ്ങൾക്ക് ഈ പ്രോഗ്രാമിലൂടെ 3.09 കോടി രൂപയുടെ സഹായം ലഭിക്കും. ഹിന്ദു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും വേദപാഠശാലകളുടെ നവീകരണവും ഈ ധനസഹായം ലക്ഷ്യമിടുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ ഈ പദ്ധതി വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങൾക്കും ദേവസ്വസംബന്ധിത വിഭാഗങ്ങൾക്കും വൻ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.

➤ ALSO READ

ചിന്മയാനന്ദ സ്വാമിയുടെ 109 ആമത് ജയന്തി പ്രൊഫ. എൻ. വിജയൻ മേനോൻ  ഉദ്ഘാടനം നിർവഹിച്ചു.

ഗുരുവായൂർ: ചിന്മയ മിഷന്റെ നേതൃത്വത്തിൽ ചിന്മയാനന്ദ സ്വാമിയുടെ 109 ആമത് ജയന്തി ഗുരുവായൂർ വടക്കേ നടയിൽ മഞ്ചിറ റോഡിലുള്ള താളം അപ്പാർട്മെന്റ്സിൽ ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ നിലവിളക്ക്...