ഗുരുവായൂർ: ചിന്മയ മിഷന്റെ നേതൃത്വത്തിൽ ചിന്മയാനന്ദ സ്വാമിയുടെ 109 ആമത് ജയന്തി ഗുരുവായൂർ വടക്കേ നടയിൽ മഞ്ചിറ റോഡിലുള്ള താളം അപ്പാർട്മെന്റ്സിൽ ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഡോ. സുരേഷ് നായർ ഗുരുദേവ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ഗുരു പാദുക പൂജ, ഗീത പാരായണം എന്നിവക്ക് എം.ഹേമ ടീച്ചർ, രാധ.വി. മേനോൻ, വിലാസിനി അമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
