ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് ആചാര – അനുഷ്ഠാന – താന്ത്രിക നിറസമൃദ്ധിയിൽ ഉത്സവബലി നടന്നു. വിശേഷാൽ ശിവേലിക്ക് ശേഷംക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബലികല്ലിൽ തൂകലും , അനുബന്ധ ചടങ്ങുകളും പൂർത്തിയാക്കി. മുൻ ഗുരുവായൂർ മേൽശാന്തി പള്ളിപ്പുറം ഹരീഷ്, എടമനകൃഷ്ണകുമാർ തിരുമേനി, ചൊവ്വല്ലൂർ നാരായണവാരിയർ എന്നിവർ സഹകാർമ്മികരായി. കോട്ടപ്പടി സന്തോഷ്മാരാരുടെ വാദ്യം അകമ്പടിയായി.

ക്ഷേത്രത്തിൽ വിശേഷാൽ തായമ്പകയിൽ കഴിഞ്ഞ ദിവസം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മക്കളായവാദ്യ പ്രതിഭകൾ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ചേർന്ന് ത്രിബിൾ തായമ്പക അവതരിപ്പിച്ചു. ഉത്സവത്തിന് മെയ് 8 ന് വ്യാഴാഴ്ച്ച പള്ളിവേട്ട , മെയ് 9 ന് വെള്ളിയാഴ്ച്ച .ആറാട്ട് എന്നിവയോടെ ഉത്സവത്തിന് കൊടി ഇറങ്ങി സമാപനമാക്കുന്നതാണ്. പ്രത്യേകവേദിയിൽനടന്ന് വരുന്ന വിവിധ കലാപരിപാടികൾക്ക് മെയ് 7,ന് . ബുധനാഴ്ച്ച രാത്രി സമാപനവുമാക്കുന്നതാണ്