തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവം മെയ് 9 വെള്ളിയാഴ്ച്ച (നാളെ) ആറാട്ടോടെ സമംഗളം സമാപിയ്ക്കുകയാണ്. ഉത്സവത്തിലെ പള്ളിവേട്ട ഇന്ന് മെയ് 8 വ്യാഴാഴ്ച്ച വൈക്കീട്ട് .7 മണിക്ക് നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് നിന്നും, അകത്തുമായി പള്ളിവേട്ട ആനയൊത്താണ് പള്ളിവേട്ട ഓട്ട പ്രഭക്ഷിണം.ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന.
നാളെ ഉത്സവ സമാപന ദിനവുമാണ് വൈക്കീട്ട് 6 മണിക്ക് ഗജവീരനും, താളവാദ്യങ്ങളും , താലപ്പൊലിയും മറ്റുമായി പുറത്തെയ്ക്ക് എഴുന്നെള്ളുന്ന ഗ്രാമപ്രദക്ഷിണ എഴുന്നെള്ളിപ്പ്. അമ്പലത്തിൽ നിന്ന് ആരംഭിച്ച് വഴി നീളെ പറകൾ വെച്ച് സ്ഥീകരിച്ച് മജ്ഞുളാൽ പരിസരം വരെ പോയി തിരിച്ച് രാത്രി 8.30 ന് ആറാട്ടിന് മുമ്പ് ക്ഷേത്രത്തിൽ എത്തുന്നൂ. അന്നദാനത്തിൽ നാളെ വിഭവ സമൃദ്ധമായ ആറാട്ട് സദ്യയോടെ നടത്തപ്പെടുകയാണ്. നാളെയോട്കൂടി അന്നദാനം പര്യവസാനിയ്ക്കുകയുമാണ്.