BEYOND THE GATEWAY

പതിവു തെറ്റിക്കാതെ ബ്രഹ്മദത്തൻ ഗുരുവായൂരപ്പനെ വണങ്ങാനെത്തി


ഗുരുവായൂർ:  പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പനാണ് പതിവായി തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിനു വേണ്ടി എഴുന്നളളിച്ചു കഴിഞ്ഞാൽ ഗുരുവായൂരപ്പനെ കണ്ടു തൊഴുവാൻ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലെത്തുക. പല്ലാട്ട് ബ്രഹ്മദത്തന്റെ പേരിൽ ഗുരുവായൂരപ്പന് പാൽപ്പായസവും, വെണ്ണയും , മലരും വഴിപാടുകൾ ശീട്ടാക്കുകയും ചെയ്തു.
വർഷങ്ങളായിട്ടുള്ള ശീലമാണ് കൊമ്പന് ഗുരുവായൂരപ്പനെ തൊഴുന്നത്.
ഗുരുവായൂർ ദേവസ്വത്തിന് പ്രത്യേകം അപേക്ഷ കൊടുത്ത് അനുവാദം വാങ്ങിച്ചിട്ടാണ് ആനയെ തൊഴീക്കാനായി ക്ഷേത്രനടയിൽ കൊണ്ടു വന്നത്.
ആനയുടെ ചട്ടക്കാരായ ശരത് ടി എസ് , വിശാൽ കുമാർ , ജിജു എം, ബൈജു കെ പി എന്നിവരും ഉടമ അനന്തകൃഷ്ണൻ പല്ലാട്ട് ആനപ്രേമി സംഘം പ്രസിഡന്റ് കെ പി ഉദയൻ , സെക്രട്ടറി ഉണ്ണി എം യു , യദു കെ പി , അതിൽദാസ്, അഭിനവ് . എന്നിവരും ഉണ്ടായിരുന്നു

➤ ALSO READ

വടക്കൻ മേഖല ക്ഷേത്രങ്ങൾക്ക് 3.09 കോടി രൂപ; ഗുരുവായൂർ ദേവസ്വം സഹായം വിതരണം ചെയ്യുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വടക്കൻ മേഖലയിലെ ക്ഷേത്രങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുന്ന മൂന്നാം ഘട്ട ചടങ്ങ് മേയ് 12-ന് മട്ടന്നൂരിൽ നടക്കും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ക്ഷേത്രങ്ങൾക്ക്...